കായലിൽനിന്ന് മല്ലിക്കക്ക വാരുന്നത് തടയണം
മുഹമ്മ വേമ്പനാട്ട് കായലിൽനിന്ന് മല്ലിക്കക്ക വാരുന്നത് തടയണമെന്നും കായലിന്റെ ആവാസവ്യവസ്ഥ തകർക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നും ആലപ്പി ഡിസ്ട്രിക്‌ട് കക്കാ തൊഴിലാളി യൂണിയൻ സിഐടിയു വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സി കെ ഭാസ്‌കരൻ നഗറിൽ (ശ്രീവത്സം ഓഡിറ്റോറിയം) ചേർന്ന സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് പി എസ് ഷാജി അധ്യക്ഷനായി. ടി കെ മോഹനദാസ് രക്തസാക്ഷിപ്രമേയവും സി എൻ രാധാകൃഷ്‌ണൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, യൂണിയൻ ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com