സെക്രട്ടറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കും

കേരള കോ–-- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 
ദിനനിക്ഷേപ ഏജന്റുമാരുടെയും അപ്രൈസർമാരുടെയും കൺവൻഷൻ 
സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ദിനനിക്ഷേപ ഏജന്റുമാരുടെയും അപ്രൈസർമാരുടെയും കൺവൻഷൻ സംഘടിപ്പിച്ചു. പി കെ ചന്ദ്രാനന്ദൻ സ്‌മാരകമന്ദിരത്തിൽ ചേർന്ന കൺവൻഷൻ സംസ്ഥാന സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി എസ് പുഷ്‌പരാജ് അധ്യക്ഷനായി.  വി ശശി സ്വാഗതം പറഞ്ഞു. മനു ദിവാകരൻ, സജികുമാർ, പി വി കുഞ്ഞുമോൻ, പി ജി ഗിരീഷ്, തോമസ് മാത്യു, പ്രവിദ, സുബാഷ് എന്നിവർ പങ്കെടുത്തു. ജനുവരി മൂന്നിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിൽ ജില്ലയിൽനിന്ന് മുഴുവൻ നിക്ഷേപ ഏജന്റുമാരെയും അപ്രൈസർമാരെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.   Read on deshabhimani.com

Related News