24 മണിക്കൂറിനിടെ 83.6 മില്ലീമീറ്റർ മഴ
ആലപ്പുഴ കാലവർഷം തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജില്ലയിൽ ലഭിച്ചത് കനത്ത മഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ (ഐഎംഡി) കണക്കനുസരിച്ച് 28ന് രാവിലെ 8.30 മുതൽ 29ന് രാവിലെ 8.30 വരെ ജില്ലയിൽ ശരാശരി ലഭിച്ചത് 83.6 മില്ലീമീറ്റർ മഴയാണ്. ചേർത്തല 131.2, കയംകുളം 45.0, മാവേലിക്കര 33.4, ആലപ്പുഴ 105.0, മങ്കൊമ്പ് 98.0, ഹരിപ്പാട് 103.4 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ ലഭിച്ച മഴ. കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും ചെറിയ തോതിൽ കൃഷിനാശമുണ്ടായി. ഇതോടെ മൺസൂണിൽ ഇതുവരെ ജില്ലയിൽ ലഭിച്ചത് 1402.3 മഴയാണ്. 1636.5 എംഎം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 14 ശതമാനത്തിന്റെ കുറവ്. വരുംദിവസങ്ങളിലും മഴ തുടരും. Read on deshabhimani.com