കാറുമായി കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; 2 പേർക്ക് പരിക്ക്
മാവേലിക്കര കൊല്ലം-–- തേനി ദേശീയപാതയിൽ മാവേലിക്കര കൊച്ചാലുംമൂടിന് സമീപം കാറുമായി കൂട്ടിയിടിച്ച ലോറി മറിഞ്ഞു. വെള്ളി പകൽ 12.30നാണ് അപകടം. കാറിലുണ്ടായിരുന്ന നൂറനാട് എരുമക്കുഴി ഉത്രം വീട്ടിൽ പ്രിയ (40), മകൾ അമൃത എസ് നായർ (19) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ആശുപത്രിയിൽ എത്തി. കോയമ്പത്തൂരിൽനിന്ന് തിരുവനന്തപുരത്തിന് സോളാർ പാനലുകളുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. Read on deshabhimani.com