കെഎസ്‌കെടിയു മേഖലാ സമ്മേളനങ്ങള്‍



മാവേലിക്കര കെഎസ്‌കെടിയു മാവേലിക്കര ടൗൺ തെക്ക് മേഖലാ സമ്മേളനം ഏരിയ പ്രസിഡന്റ് ടി യശോധരൻ ഉദ്ഘാടനം ചെയ്തു. കെ അജയൻ, കെ ഹേമചന്ദ്രൻ, ലിജ സി വിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജയരാജ് (പ്രസിഡന്റ്), തോമസുകുട്ടി (സെക്രട്ടറി), ബിജു (ട്രഷറർ). ചെട്ടികുളങ്ങര തെക്ക് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എസ് കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. ടി യശോധരൻ, എൻ ഇന്ദിരാദാസ്, ഡി പങ്കജാക്ഷൻ, ജി രാജു, സി കൃഷ്ണമ്മ, സുനീഷ് ബാബു, ഓമനക്കുട്ടൻ, അഡ്വ. കന്നിമേൽ നാരായണൻ, കെ സജികുമാർ, സുഭാഷ്, ആർ രമാദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പുഷ്പാംഗദൻ (പ്രസിഡന്റ്), ജി രാജു (സെക്രട്ടറി), കുട്ടപ്പൻ (ട്രഷറർ).      കറ്റാനത്ത് ജില്ലാ കമ്മിറ്റിയംഗം എസ് കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. സിബി വർഗീസ്, വിജയരാജ്, മനോജ്, രാധാകൃഷ്ണൻ, ഇ വി ഷാജി, സുജാത, രമണി ദിനേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ രവി (പ്രസിഡന്റ്), സി ദിവാകരൻ (സെക്രട്ടറി). ഭരണിക്കാവിൽ ഏരിയ സെക്രട്ടറി ജി രമേശ്കുമാർ ഉദ്ഘാടനം ചെയ്തു. എസ് കെ ദേവദാസ്, വി വിശ്വനാഥൻ, പ്രൊഫ. വി വാസുദേവൻ, ആർ മോഹൻകുമാർ, നിർമല രാജൻ, എസ് വിഷ്ണു, വി ചെല്ലമ്മ, വിക്രമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി വിശ്വനാഥൻ (പ്രസിഡന്റ്), പി പുരുഷൻ (സെക്രട്ടറി), ടി അഭിലാഷ് (ട്രഷറർ). ചെട്ടികുളങ്ങര വടക്ക് സമ്മേളനം ഏരിയ സെക്രട്ടറി ജി രമേശ്കുമാർ ഉദ്ഘാടനം ചെയ്തു. എസ് കെ ദേവദാസ്, അഡ്വ. വിജയൻപിള്ള, ശശി, ആർ രഘു, ഉണ്ണിദാസ്, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാജു (പ്രസിഡന്റ്), ഉണ്ണിദാസ് (സെക്രട്ടറി), ജോജി സി ജോസ് (ട്രഷറർ). Read on deshabhimani.com

Related News