ജ്വലിച്ചുയർന്ന്‌ പ്രതിഷേധം

അഗ്നിപഥ് പദ്ധതിക്കെതിരെ സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


  ആലപ്പുഴ അഗ്നിപഥ്‌ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ ബിഎസ്എൻഎൽ ഓഫീസ് മാർച്ച്‌ നടത്തി. സൈനിക മേഖലയിലടക്കം കരാർ നിയമനം നടത്താനുള്ള നീക്കത്തിൽനിന്ന്‌ പിൻമാറുക, പ്രതിരോധ മേഖലയുടെ സുരക്ഷിതത്വം തകർക്കുന്ന സമീപനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ആലപ്പുഴ സൗത്ത്ഏരിയ പ്രസിഡന്റ്‌ എം എം ഷറീഫ് അധ്യക്ഷനായി. സിപിഐ എം ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി വി ടി രാജേഷ്, എം സുനിൽകുമാർ, കെ ജി ജയലാൽ, പി യു ശാന്താറാം, രഘുനാഥ്, എൻ പി സ്‌നേഹജൻ, ജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News