ക്രിസ്‌മസ്‌ ആഘോഷിച്ചു

ചാരുംമൂട് ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ്‌ നടത്തിയ ക്രിസ്‌മസ്‌ റാലി


ചാരുംമൂട് ചാരുംമൂട് ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ്‌ ക്രിസ്‌മസ്‌ ആഘോഷിച്ചു. ചാരുംമൂട് സെന്റ്‌ മേരീസ് ലാറ്റിൻ കത്തോലിക്കാ ദേവാലയത്തിൽനിന്ന്‌ ക്രിസ്‌മസ്‌ റാലി ആരംഭിച്ചു.  ഫാ. നിബു നെപ്പോളിയൻ ഫ്ലാഗ് ഓഫ് ചെയ്തു. ചാരുംമൂട് ടൗൺ വഴി കരിമുളയ്ക്കൽ സെന്റ്‌  ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ റാലി സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പി എൻ പ്രമോദ് നാരായൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കരിമുളയ്ക്കൽ സെന്റ്‌  ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി  ഫാ.സാം കുട്ടംപേരൂർ അധ്യക്ഷനായി.  ക്രിസ്‌മസ്‌ കലാപരിപാടികളുമുണ്ടായി.   Read on deshabhimani.com

Related News