കളരിക്കൽ എൽപിഎസിലും ചെന്നിത്തല മഹാത്മാ ബോയ്സ് എച്ച്എസ്എസിലും അക്ഷരമുറ്റം
മാന്നാർ ചെന്നിത്തല കളരിക്കൽ ഗവ. എൽപി സ്‌കൂളിൽ അക്ഷരമുറ്റം പദ്ധതി തുടങ്ങി. ചെന്നിത്തല പഞ്ചായത്ത് റസിഡന്റ്‌സ് വെൽഫെയർ കോ–-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ കലാധരൻ, അധ്യാപിക ജിനു പി ആൻഡ്രൂസിന് പത്രം നൽകി പദ്ധതി ഉദ്ഘാടനംചെയ്‌തു. കെ കെ മനോഹരൻ അധ്യക്ഷനായി. ദേശാഭിമാനി ഏരിയ ലേഖകൻ കെ സുരേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക എം മഞ്‌ജു, എസ് നിഖിൽ, എം കെ രശ്‌മി, പ്രിയ പ്രകാശ്, പ്രിയാമോൾ, ആര്യ മുരളി, സിസിലി എന്നിവർ സംസാരിച്ചു. എ 1227 ചെന്നിത്തല പഞ്ചായത്ത് റസിഡന്റ്‌സ് വെൽഫെയർ കോ-–- ഓപറേറ്റീവ് സൊസൈറ്റിയാണ് പത്രം സ്‌പോൺസർ ചെയ്‌തത്. ചെന്നിത്തല മഹാത്മ ബോയ്സ് എച്ച്എസ്എസിൽ അക്ഷരമുറ്റം പദ്ധതി പിടിഎ പ്രസിഡന്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ വി അശ്വതിക്ക് പത്രം ഏറ്റുവാങ്ങി. ജി അശോക്‌കുമാർ അധ്യക്ഷനായി. ഏരിയ ലേഖകൻ കെ സുരേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. അധ്യാപകൻ വി കേശവൻ നമ്പൂതിരി പങ്കെടുത്തു. ഡൽഹിയിൽ ബിസിനസുകാരനായ ചെന്നിത്തല ഒരിപ്രം ശ്രീഭവനത്തിൽ രാജൻ (ഭുവനചന്ദ്രൻ) ആണ് പത്രം സ്‌പോൺസർ ചെയ്‌തത്. Read on deshabhimani.com