തകഴി സ്‌മാരക സ്‌കൂളിന് 15 ഫാൻ നൽകി
തകഴി ഫെഡറൽ ബാങ്ക് തകഴി ബ്രാഞ്ചിന്റെ സിഎസ്‌ആർ ഫണ്ടിൽ തകഴി ശിവശങ്കരപ്പിള്ള സ്‌മാരക ഗവ. യുപിഎസിന് 15 ഫാൻ നൽകി. ബ്രാഞ്ച് മാനേജർ വി കെ സോണിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അംബിക ഷിബു, സ്ഥിരം സമിതി ചെയർമാൻ, ജയചന്ദ്രൻ കലാങ്കേരി, പഞ്ചായത്തംഗം മിനി സുരേഷ്, ഹെഡ്‌മിസ്‌ട്രസ് എം കെ ഗീതാകുമാരി, സീനിയർ അസി. ജോൺ മാർക്കോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com