45 പേർ പിടിയിൽ



  ആലപ്പുഴ ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാൻ ശനിയാഴ്‌ച സംസ്ഥാന വ്യാപകമായി പൊലീസ്‌ നടത്തിയ പ്രത്യേക മിന്നൽ പരിശോധന  ‘ഓപ്പറേഷൻ ഡി-–-ഹണ്ട്’ ൽ ജില്ലയിൽ 45 പേർ പിടിയിലായി. ഇവരിൽനിന്ന്‌ 2.5 കിലോ കഞ്ചാവും 4.23 ഗ്രാം എംഡിഎംഎയും മറ്റ് ലഹരിവസ്‌തുക്കളും കണ്ടെടുത്തു. 44 കേസ്‌ പുതുതായി രജിസ്‌റ്റർ ചെയ്‌തു.  ലഹരിക്കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും രഹസ്യവിവരങ്ങൾ ശേഖരിച്ച്‌ പട്ടിക തയ്യാറാക്കിയാണ്‌ അതീവ രഹസ്യമായി പരിശോധന നടത്തിയത്‌. സ്‌റ്റേഷൻ ഐഎസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ നാർകോട്ടിക്‌ സെൽ ടീമംഗങ്ങളും വനിതാ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സായുധസംഘങ്ങൾ ഇവരുടെ പ്രവർത്തനമേഖലകളും താവളങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്‌.   രാവിലെ ഏഴുമുതൽ രാത്രി 12 വരെ ജില്ലയിലെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകൾക്ക്‌ കീഴിലും പരിശോധന നടന്നു. വരുംദിവസങ്ങളിലും തുടരും. Read on deshabhimani.com

Related News