ബി സി എ കോഴ്സ് ആരംഭിച്ചു

ആലപ്പുഴ യുഐ ടി സെന്ററിൽ ബിസിഎ കോഴ്സ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


 ആലപ്പുഴ കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനമായ ആലപ്പുഴ യുഐ ടി സെന്ററിൽ ബിസിഎ കോഴ്സിന് തുടക്കമായി. എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. യുഐടി കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർ പേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ആർ വിനിത, എം ആർ പ്രേം, എസ് എഫ് ഡി ടി എസ് എ ജില്ലാ സെക്രട്ടറി എസ് അജീഷ്, യു ഐ ടി സ്റ്റാഫ് സെക്രട്ടറി റാനിയ ഷെരീഫ്, പിടിഎ സെക്രട്ടറി സുനിത എം നായർ, എച്ച് ഒ ഡി ദിവ്യ ജി ദാസ്, നസീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു.     Read on deshabhimani.com

Related News