ശിശുപരിചരണ കേന്ദ്രത്തിലേക്ക് എസി കൈമാറി
ആലപ്പുഴ ജില്ലാ ശിശുപരിചരണ കേന്ദ്രത്തിലെ നവജാത ശിശുക്കളുടെ ബ്ലോക്കിലേക്ക് നഗരസഭ എയർ കണ്ടിഷനർ നൽകി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, കലക്ടറും ശിശുക്ഷേമ സമിതി ചെയർപേഴ്‌സണുമായ ഹരിത വി കുമാറിന് എസി കൈമാറി. കലക്ടറുടെ ചേമ്പറിൽ തോമസ് കെ തോമസ് എംഎൽഎ, നഗരസഭാ ഉപാധ്യക്ഷൻ പി എസ്എം ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ നസീർ പുന്നക്കൽ, എം ആർ പ്രേം, ആർ വിനീത, ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, ജോയിന്റ് സെക്രട്ടറി കെ നാസർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com