സ്‌പെഷൽ സബ്‌ജയിലിന് ആംബുലൻസ്

മാവേലിക്കര സ്‍പെഷൽ സബ്ജയിലിന് അനുവദിച്ച ആംബുലൻസ് എം എസ് അരുൺകുമാർ എംഎൽഎ 
ഫ്ലാഗ് ഓഫ് ചെയ്യുന്നു


മാവേലിക്കര സ്‌പെഷൽ സബ്ജയിലിന് ആംബുലൻസ് എത്തി. എം എസ്‌ അരുൺകുമാർ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്‌തു. എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന്‌ 15,41,833 രൂപ ചെലവഴിച്ചാണ്‌ വാഹനം വാങ്ങിയത്‌. ചടങ്ങിൽ ജില്ലാ ജയിൽ സൂപ്രണ്ട് എ അംജിത്ത് അധ്യക്ഷനായി. കെജിഇഒഎ മേഖലാ കമ്മിറ്റിയംഗം കൃഷ്‌ണപ്രസാദ്, കെജിഎസ്ഒഎ സംസ്ഥാന ട്രഷറർ എം ജി രഞ്‌ജുനാഥ്, യൂണിറ്റ് കൺവീനർ കെ നോബൽ, മാവേലിക്കര സബ്ജയിൽ സൂപ്രണ്ട് ടി ജെ പ്രവീഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News