സന്ദേശവുമായി മില്ലറ്റ് കത്തുകൾ



  ആലപ്പുഴ  ചെറുതല്ല ചെറുധാന്യങ്ങൾ എന്ന സന്ദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ് തപാൽ വകുപ്പ് ആലപ്പുഴ ഡിവിഷന്റെ സഹകരണത്തോടെ 2000 വീടുകളിലേക്ക് മില്ലറ്റ് കത്തുകൾ (മില്ലറ്റ് ഡാക്ക്) അയക്കുന്ന പദ്ധതി  തുടങ്ങി.  ചെറുധാന്യങ്ങളുടെ ഉപയോഗവും ഗുണവും വിവരിക്കുന്ന കത്തുകളാണ് അയക്കുന്നത്. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വൈ ജെ സുബി മോൾ, പോസ്റ്റൽ സൂപ്രണ്ട് ലോലിത ആന്റണി എന്നിവരിൽനിന്ന്‌ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ആദ്യ കത്ത് ഏറ്റുവാങ്ങി. കൗൺസിലർ ബിന്ദു തോമസ്, പോസ്റ്റൽ അസിസ്റ്റന്റ് സൂപ്രണ്ട് വി രാജീവ്, പോസ്റ്റ് മാസ്റ്റർ സേതുമാധവൻ നായർ, ഭക്ഷ്യസുരക്ഷ ഓഫീസർ ഡോ. ചിത്ര മേരി തോമസ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ പ്രമുഖ വ്യക്തികൾക്കും സർക്കാർ ഓഫീസുകളിലും വീടുകളിലും തപാൽ ജീവനക്കാരുടെ സഹായത്തോടെ മില്ലറ്റ് ഡാക്ക് എത്തിക്കും.    Read on deshabhimani.com

Related News