കൃഷ്ണപുരം ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

കായംകുളം കൃഷ്ണപുരം ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം സിപിഐ എം ഏരിയ സെക്രട്ടറി 
പി അരവിന്ദാക്ഷൻ ഉദ്ഘാടനംചെയ്യുന്നു


കായംകുളം കൃഷ്ണപുരം ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സൂപ്രണ്ട് ബബിത വാമദേവൻ  അധ്യക്ഷയായി. ദേശാഭിമാനി ആലപ്പുഴ പരസ്യ വിഭാഗം മാനേജർ ഗോപൻ നമ്പാട്ട് അക്ഷരമുറ്റം പദ്ധതി വിശദീകരിച്ചു.  ബി എസ്‌  അനിത, കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്‌ നസിം, സിപിഐ എം ചിറക്കടവം ലോക്കൽ  സെക്രട്ടറി ആർ മധു, ടി എ നാസർ, പി ജയകൃഷ്ണൻ, ടി മുനീർമോൻ, പി ഉഷ, ബി രാജീവ്‌, വിപിൻ ജി കൃഷ്ണ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കലേശ് ബാബു നന്ദി പറഞ്ഞു. കായംകുളം ഗവ.  സർവന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്. Read on deshabhimani.com

Related News