പതാകജാഥയ്‌ക്ക് ചെങ്ങന്നൂരിൽ സ്വീകരണം
ചെങ്ങന്നൂർ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ക്യാപ്റ്റനായ പതാകജാഥയ്‌ക്ക് ചെങ്ങന്നൂരിൽ ഉജ്വല വരവേൽപ്പ് നൽകി. ജില്ലാ അതിർത്തിയായ മാന്തുകയിൽനിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചെങ്ങന്നൂർ ബഥേൽ ജങ്‌ഷനിലെത്തി. മാർക്കറ്റ് ജങ്‌ഷനിലെ സ്വീകരണയോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എം ശശികുമാർ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം സത്യപാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ പി വിൻസന്റ്, എൻ സുധാമണി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എച്ച് റഷീദ്, യൂണിയൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ്, മാന്നാർ ഏരിയ സെക്രട്ടറി ആർ സുരേന്ദ്രൻ, വി വി അജയൻ, എൻ എ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി കെ സോമൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com