എൽഐസി ഏജന്റുമാർ സോണൽ ഓഫീസ് ധർണ നടത്തി
ചെന്നൈ എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ (സിഐടിയു) സൗത്ത് സോൺ നേതൃത്വത്തിൽ ചെന്നൈ സോണൽ ഓഫീസ് മുന്നിൽ ധർണ നടത്തി. എൽഐസിയെ പൊതുമേഖലയിൽ നിലനിർത്തുക, ബിമാസുഗം പോർട്ടൽ നടപ്പാക്കാതിരിക്കുക, ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എറണാകുളം ഡിവിഷനെ പ്രതിനിധീകരിച്ച് ആലപ്പുഴ എറണാകുളം ജില്ലകളിൽ നിന്ന് 120 വളന്റിയർമാർ പങ്കെടുത്തു. യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് സുർജിത്കുമാർ ബോസ് ഉദ്ഘാടനംചെയ്തു. എ വി ബെല്ലാർമിൻ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി പി ജി ദിലീപ് കുമാർ, സോണൽ സെക്രട്ടറി പി എൻ സുധാകരൻ, സംസ്ഥാന സെക്രട്ടറി എം കെ മോഹനൻ, റജിമോൾ മത്തായി, കെ വി ടോമി, പി എൻ ദേവദാസ്, ഷിജി രാജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com