ജി ഭുവനേശ്വരൻ സ്‌മാരക ഗ്രന്ഥശാല സമർപ്പിച്ചു
ചാരുംമൂട് ജി ഭുവനേശ്വരൻ സ്‌മാരക ലൈബ്രറി കരിമുളക്കലിൽ മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് ജി സുധാകരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി രാജമ്മ, ജി ഹരിശങ്കർ, കെ രാഘവൻ, എം എസ് അരുൺ കുമാർ എംഎൽഎ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി , ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, ജില്ലാ സെക്രട്ടറി ടി തിലകരാജ്, ബി ഷാനവാസ്, ഒ സജികുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ബി ബിനു സ്വാഗതം പറഞ്ഞു. ദേശീയപാത വിപുലീകരണത്തിനായി ജി ഭുവനേശ്വരന്റെ സഹോദരൻ ജി സുധാകരന്റെ ആലപ്പുഴയിലെ വീട് പൊളിച്ചപ്പോൾ ഇവിടെ ഹോം ലൈബ്രറിയിലുണ്ടായിരുന്ന 5,000ത്തിലധികം ഗ്രന്ഥങ്ങളാണ് വായനശാലക്ക് കൈമാറിയത്. റഫറൻസ് ഗ്രന്ഥങ്ങളാണ് ഇവയിലേറെയും. ഗ്രന്ഥശാലയിലേക്ക് പുസ്‌തകം വാങ്ങുന്നതിനായി സജി ചെറിയാൻ എംഎൽഎ 50,000 രൂപ എസ് രാമചന്ദ്രൻപിള്ളക്ക് കൈമാറി. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ഷാൽ വിസ്‌മയ ലൈബ്രറിയിലേക്ക് 100 പുസ്‌തകങ്ങൾ എസ്ആർപിയെ ഏൽപ്പിച്ചു. ജി ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിന് സമീപമാണ് ഗ്രന്ഥശാല. ശാസ്‌ത്രസാഹിത്യ ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് ഗ്രന്ഥശാല. ആനുകാലിക പ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും വായിക്കാൻ സൗകര്യവും ഇവിടെയുണ്ട്. Read on deshabhimani.com