ശക്തമായ വേലിയേറ്റം 
കുട്ടനാട് വീണ്ടും വെള്ളത്തിൽ

വേലിയേറ്റത്തിൽ വെള്ളംകയറിയ പുളിങ്കുന്നിലെ വീട്


മങ്കൊമ്പ്  മഴമാറിയിട്ടും എട്ടുമാസമായി കുട്ടനാട്ടിൽ ജലനിരപ്പു ഉയർന്നു തന്നെ. ശക്തമായ വേലിയേറ്റത്തിൽ താഴ്‌ന്ന പ്രദേശങ്ങളിലെ റോഡുകളും വീടുകളും വീണ്ടും വെള്ളക്കെട്ടിലായി. പുലർച്ചെ നാലിന് തുടങ്ങുന്ന വേലിയേറ്റം പകൽ 12 വരെ തുടരും. ഈ സമയങ്ങളിൽ ഒന്നരയടിയോളം ജലനിരപ്പ് ഉയരും. ഇതുമൂലം പുറംബണ്ടുകൾ കവിഞ്ഞു  വെള്ളം പാടശേഖരങ്ങളിലേക്ക് കയറുകയാണ്. പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തുന്ന പാടശേഖരങ്ങളെയും വിത കഴിഞ്ഞ പാടങ്ങളെയും വേലിയേറ്റം ഒരുപോലെ ബാധിക്കുന്നു. 
  പുഞ്ചകൃഷി ഒരുക്കത്തിനായി വെള്ളംവറ്റിച്ച് കള കിളിർപ്പിക്കാൻ ഒരുക്കിയ പാടശേഖരങ്ങളിൽ വെള്ളം കവിഞ്ഞുകയറുന്നത് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്‌. വിത കഴിഞ്ഞ് പാടശേഖരങ്ങളിൽ ഒരാഴ്‌ചയായി വെള്ളംവറ്റിക്കാൻ ആകാത്തതും പ്രശ്‌നം രൂക്ഷമാക്കി. വെള്ളം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പൂർണതോതിൽ പമ്പിങ് നടത്തിയാൽ  മോട്ടോർത്തറ അപകടത്തിലാകും. പല പാടങ്ങളിലും നിയന്ത്രിച്ചുള്ള പമ്പിങ്ങാണ് നടത്തുന്നത്.   Read on deshabhimani.com

Related News