രക്തദാനത്തിന്‌ 901 കലോമീറ്റർ 
സൈക്കിളിൽ ആകാശ്‌

കാസർകോട് താലൂക്ക് ഓഫീസിന് 
മുന്നിൽ ആകാശ്‌


കൊല്ലം രക്തദാനം മഹാദാനം സന്ദേശമുയർത്തി കാസർകോട് മുതൽ തിരുവനന്തപുരം വരെ  14 ജില്ലകളിലൂടെയും സൈക്കിൾ യാത്ര നടത്തി കൊല്ലം സ്വദേശി. കിഴക്കേകല്ലട തെക്കേമുറി പാറപ്പുറത്ത് തെക്കതിൽ വീട്ടിൽ ബി എൻ ആകാശ്‌ ആണ്‌ രക്തദാന സന്ദേശവുമായി സൈക്കിൾ യാത്ര നടത്തിയത്. മൺറോതുരുത്ത് കൃഷിഭവനിൽ ഫീൽഡ് അസിസ്റ്റന്റായ ആകാശ്‌  21നാണ് കാസർകോട്ടുനിന്ന് യാത്ര ആരംഭിച്ചത്‌. ഒമ്പതുദിവസം പിന്നിട്ട യാത്ര കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രസമീപം സമാപിച്ചു. രക്തം ദാനംചെയ്യാൻ കൂടുതൽ പേർ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെ 901.9 കിലോമീറ്ററാണ്‌ ആകാശ്‌ സഞ്ചരിച്ചത്‌.     Read on deshabhimani.com

Related News