ലങ്കാഡി സംസ്ഥാന ചാമ്പ്യൻഷിപ്പ് മെഡൽവാരി സാന്ത്വനം സ്പോർട്സ് അക്കാദമി
പേരാവൂർ ശ്രീകണ്‌ഠപുരം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഒന്നാമത് ലങ്കാഡി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഞ്ച് വിഭാഗങ്ങളിലായി 42 സ്വർണമെഡലുകൾ നേടി പേരാവൂരിലെ താരങ്ങൾ. സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ആൺ വിഭാഗങ്ങളിലാണ് പേരാവൂർ സാന്ത്വനം സ്‌പോർട്‌സ് അക്കാദമിയിലെ കുട്ടികൾ മിന്നുംപ്രകടനം കാഴ്‌ചവച്ചത്. ഇവരുടെ മികവിൽ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 90 മെഡലുകളാണ് ജില്ലയ്‌ക്ക് ലഭിച്ചത്. സബ് ജൂനിയർ ബോയ്സ്: അലൻ ജോസഫ് ബിജു, അഡോൺ ജോൺ ബിജു, അനയ് കൃഷണ, പി പാർഥിപ്, കെ എം വാസുദേവ്, കെ വാസുദേവ്, ഷോൺ തോമസ്, കെ ആർ യദുകൃഷ്ണ, ബ്ലസ്സിൻ ഷിജു ജോസഫ്, എൻ ആർ നീരജ്. സബ് ജൂനിയർ ഗേൾസ്: മിഷേൽ മരിയ തോമസ്, നിയ റോസ് ബിജു, റിസ ഫാത്തിമ, കെ കൃഷ്‌ണാഞ്‌ജലി, നൈനിക സി സതീഷ്, പി ഋഷിക, എം അമയ, ഷാൽവിയ ബിജു, കാതറിൻ ബിജു, റോസ് മരിയ അനിൽ, ഇ പി നിഹാരിക, ദിയ ആൻ ഡെന്നി. ജൂനിയർ ഗേൾസ്: ആൽഫി ബിജു, മാനസി മനോജ്, എം റന ഫാത്തിമ, പി അശ്വതി, വിസ്മയ ബിജു, ശിഖ പ്രശാന്ത്, അനുഷ്ക രാജൻ, ശിവാനന്ദ കാക്കര, കെ കൃഷ്ണ തീർഥ, ആനിയ ജോസഫ്, നിവേദിത സി സതീഷ്, ചൈതന്യ വിനോദ്, ഇതിഹ നന്ദ്യത്ത്. ജൂനിയർ ബോയ്സ്: അന്റോൺ ബിജു, അനുജിത് വിജയൻ, സിജ്മൽ മനോജ്, ആഗ്നേയ് പുഷ്പൻ,അലൻ അനീഷ്. സീനിയർ ബോയ്‌സ്: എം അനുരഞ്, യു എസ് സംപ്രീത് എന്നിവരാണ് മെഡലുകൾ നേടിയത്. തങ്കച്ചൻ കോക്കാട്ടാണ് പരിശീലകൻ. ഒറ്റക്കാലിൽ ചാടി എതിർടീമിലെ അംഗങ്ങളെ തൊട്ട് ഔട്ടാക്കുന്നതാണ് ലങ്കാഡി മത്സരം. ഒമ്പത് മിനിറ്റുള്ള നാല് റൗണ്ട് മത്സരത്തിൽനിന്ന് കൂടുതൽ പോയിന്റ് നേടുന്ന ടീം വിജയിക്കും. Read on deshabhimani.com