ഓൺലൈൻ വ്യാപാരത്തട്ടിപ്പ് കയരളം സ്വദേശിക്ക് നഷ്ടമായത് 28. 5 ലക്ഷം
മയ്യിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി ഓൺലൈൻ വ്യാപാരം നടത്തിയ കയരളം സ്വദേശിയുടെ 28.5 ലക്ഷം രൂപ നഷ്ടപ്പെട്ടു. കയരളത്തെ റിട്ട. ഐഎസ്‌ആർഒ ഉദ്യോഗസ്ഥൻ കെ ഒ ദാമോദരൻ നമ്പ്യാരുടെ പണമാണ് നഷ്ടമായത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ചുള്ള ഓൺലൈൻ വ്യാപാരം വഴി കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നവംബർ ഡിസംബർവരെയുള്ള കാലയളവിൽ പലതവണകളായി പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് ഓൺലൈൻ ഇടപാടിലൂടെ 28,54093 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കി. അടച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മയ്യിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com