എസ്‌എഫ്ഐ സ്ഥാപിതദിനം ആഘോഷിച്ചു
പാലക്കാട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്ഥാപിതദിനം ആചരിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുയർത്തി സംഘടിപ്പിച്ച ദിനാചരണത്തിൽ ൧൫ ഏരിയ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ കേന്ദ്രമായ പാലക്കാട് പിഎംജി ഹയർ സെക്കഡറി സ്കൂളിനുമുന്നിൽ ജില്ലാ സെക്രട്ടറി എസ് വിപിൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി പി ബി നിഖിൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഉത്തരപ്രകാശ്, ഹസ്‌ന എന്നിവർ സംസാരിച്ചു. Read on deshabhimani.com