കുരുന്നുകൾക്ക്‌ യാത്രാമൊഴി ഹൃദയം പിടഞ്ഞ്‌ നാട്‌

ലെഹക്ക് സൈനബിന്റെയും സെയിൻ റൂഹ്മാന്റെയും മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന 
സെെനബിന്റെ ക്ലാസ് ടീച്ചർ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക പ്രമീളയും മറ്റുള്ളവരും


 നീലേശ്വരം  വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളായ കുരുന്നുകൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഞായറാഴ്‌ച പടന്നക്കാട് ഐങ്ങോത്ത് ദേശീയപാതയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കണിച്ചിറയിലെ സഹോദരങ്ങളായ ലെഹഖ് സൈനബ് (12),സെയിൻ റൂഹ്മാൻ (9) എന്നിവർക്ക്‌ അന്ത്യാഞ്‌ജലിയർപ്പിക്കാൻ  കണിച്ചിറയിലെ വീട്ടിൽ നിരവധി പേരെത്തി.  തിങ്കൾ രാവിലെ  ജില്ലാ ആശുപത്രിയിൽ നിന്നും രണ്ട് ആംബുലൻസുകളിലായി കണിച്ചിറയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപിച്ചു. അകാലത്തിലുള്ള വിയോഗം താങ്ങാനാവാതെ പൊട്ടിക്കരയുകയായിരുന്നു പലരും.  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ,  നീലേശ്വരം ഏരിയാസെക്രട്ടറി എം രാജൻ, നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി വി സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി,  നീലേശ്വരം നഗരസഭ ചെയർമാൻ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, സെക്യൂരിറ്റി ആൻഡ്‌ ഹൗസ് കീപ്പിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി നാരായണൻ തെരുവത്ത് , തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.  വീട്ടിലെ  പൊതുദർശനത്തിനുശേഷം സിയാറത്തിങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.   Read on deshabhimani.com

Related News