ബേക്കൽ തിളങ്ങുന്നു പുതുസ്വപ്‌നങ്ങൾ ആകാശദീപങ്ങളാകും
പള്ളിക്കര ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും ബിആർഡിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബേക്കൽ ബീച്ച് കാർണിവലിന്റെ ആഘോഷരാവുകൾക്ക് ചൊവ്വാഴ്‌ച തിരശ്ശീല വീഴും. രാത്രി, 2025ന്റെ പുതു സ്വപ്നങ്ങൾ, ആകാശദീപങ്ങളായി ഉയർത്തി വിടുന്ന പതിനായിരങ്ങൾ പങ്കെടുക്കുന്ന, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലാന്റേൺ ഫെസ്‌റ്റും സംഘടിപ്പിക്കും. പുതുവത്സര രാവിൽ മേളപ്പെരുമയ്ക്ക് പേരുക്കേട്ട ഗുരു വാദ്യസംഗം അവതരിപ്പിക്കുന്ന ശിങ്കാരിമേളം, കൊച്ചിൻ ലേഡി ഡിജെ യും വാട്ടർ ഡ്രംസും കോഴിക്കോട് നിസരി ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും.കാർണിവലിൽ ജില്ലയിൽ നിന്നുള്ളവരെ കൂടാതെ നിരവധി സന്ദർശകരാണ് മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ കർണാടകത്തിൽനിന്നും എത്തുന്നത്. പുതുവത്സരാഘോഷത്തിന് എത്തിച്ചേരുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. Read on deshabhimani.com