ബസ്സുകൾ കൂട്ടിയിടിച്ച്‌ 
17 പേർക്ക് പരിക്ക്



മൂന്നുപെരിയ  കെഎസ്ആർടിസി ബസ് സ്വകാര്യബസ്സിന്‌ പിറകിലിടിച്ച്‌   17യാത്രക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ  ചട്ടുകപ്പാറ സ്വദേശിനി ദീപിക (33)യെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കണ്ണൂരിൽനിന്ന് കൂത്ത്പറമ്പ് ഭാഗത്തേക്ക്  പോകുകയായിരുന്നു ഇരു ബസ്സുകളും.  പെരളശ്ശേരിക്കും മൂന്നു പെരിയക്കും ഇടയിലെ  കമാനം സ്റ്റോപ്പിനടുത്ത്  ഞായർ രാവിലെ 7.45 നാണ് സംഭവം.    Read on deshabhimani.com

Related News