കണ്ണൂർ രൂപതയിൽ ആഘോഷം തുടങ്ങി
കണ്ണൂർ ആഗോള കത്തോലിക്കാസഭ ജൂബിലിയുടെ കണ്ണൂർ രൂപതാതല ആഘോഷം ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ തുടങ്ങി. സെന്റ് തെരേസാസ് സ്കുൾ ഓഡിറ്റോറിയത്തിൽ പ്രാർഥനയും കുരിശ്ശാശീർവാദവും നടന്നു. കുരിശ് വഹിച്ചുള്ള പ്രദക്ഷിണത്തിന് ശേഷം കുരിശ് കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിച്ചു. ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, വികാരി ജനറൽ ഡോ. മോൺ. ക്ലാരൻസ് പാലിയത്ത് എന്നിവർ സഹകാർമികരായി. ആഘോഷം ആറിന് സമാപിക്കും. Read on deshabhimani.com