ക്വാറി ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കണം
കൂത്തുപറമ്പ് ക്വാറി ഉൽപ്പന്നങ്ങളുടെ വില വർധന പിൻവലിക്കണമെന്നും നിർമാണ മേഖലയെ സംരക്ഷിക്കണമെന്നും പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് യുപി സ്കൂളിൽ കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിബിസിഎ ജില്ലാ പ്രസിഡന്റ് സി മോഹനൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി എ അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി കെ പ്രദീപൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ ടി ഗോവിന്ദൻ, സി കെ വേലായുധൻ, ടി മനോഹരൻ, എം സി രാഘവൻ, എ വിജയൻ, പ്രമോദ്, പി പി രമേശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി മോഹനൻ (പ്രസിഡന്റ്), എ ജിജേഷ്, കെ ജീവൻ, കെ അജേഷ് (വൈസ് പ്രസിഡന്റ്), എ അശേകൻ (സെക്രട്ടറി), സി പി ബാബു, സന്തോഷ് കുമാർ, വി മനോജ് (ജോ. സെക്രട്ടറി), സി വി ശശി (ട്രഷറർ). Read on deshabhimani.com