കിളിയന്തറ സഹ. ബാങ്ക്‌ റബർ ഗ്രേഡ് ഷീറ്റ് നിർമാണ യൂണിറ്റ്‌ തുടങ്ങി



ഇരിട്ടി സഹകരണ മേഖലയിലെ ആദ്യത്തെ റബർ ഷീറ്റ് ഗ്രേഡ് നിർമാണ യൂണിറ്റ്  കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തിൽ പായം പഞ്ചായത്തിലെ വള്ളിത്തോട് നിരങ്ങുംചെറ്റയിൽ പ്രവർത്തനം തുടങ്ങി നബാർഡിന്റെ കാർഷിക അനുബന്ധ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  കർഷകരിൽനിന്നും റബർ പാൽ നേരിട്ട് ശേഖരിച്ച്  ഗ്രേഡ് ഷീറ്റ് ആക്കി വിപണിയിലെത്തിക്കും.  വൈവിധ്യവൽക്കരണത്തിലൂടെ സഹകരണമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്   കേരള ബാങ്കിന്റെയും നബാർഡിന്റെയും സഹായത്തോടെ പദ്ധതി ആരംഭിച്ചത്.  ആദ്യഘട്ടത്തിൽ പ്രതിദിനം 2000 ലിറ്റർ റബർ പാല്  ഗ്രേഡ് ആക്കി മാറ്റുന്ന പ്രവർത്തനമാണിവിടെ. ആദ്യഘട്ടത്തിൽ 55 കർഷകരിൽനിന്നാണ് റബർ പാൽ ശേഖരിക്കുന്നത്.  പാലിൽ അടങ്ങിയിരിക്കുന്ന ലാറ്റെക്സിന്റെ അളവ് കണക്കാക്കി കർഷകർക്ക് ഗ്രേഡ് ഫോറിന്റെ വില ലഭ്യമാക്കും.  ഇത് കർഷകർക്ക് ഷീറ്റ്  ഉൽപ്പാദനച്ചെലവിനെ അപേക്ഷിച്ച് ലാഭകരമാണ്.  1.76 കോടി രൂപയാണ് നബാർഡ്‌   ബാങ്കിന് വായ്പയായി അനുവദിച്ചത്.  ആറ് തൊഴിലാളികളാണ് യൂണിറ്റിൽ  ജോലി ചെയ്യുന്നത്. അടുത്തവർഷം മുതൽ കൂടുതൽ പാൽ സംഭരിക്കുമെന്നും മറ്റ് റബർ പാൽ അധിഷ്ഠിത അനുബന്ധ വ്യവസായങ്ങൾകൂടി ആരംഭിക്കുമെന്നും ബാങ്ക് പ്രസിഡന്റ്‌ വി കെ  ജോസഫും സെക്രട്ടറി എൻ അശോകനും പറഞ്ഞു. ഉൽപ്പാദനത്തിന്റെ ഭാഗമായുണ്ടാകുന്ന മലിനജലംകൊണ്ട് ബയോഗ്യാസ്‌,  വളം എന്നിവ നിർമിക്കുന്ന  പ്രവർത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചു.   Read on deshabhimani.com

Related News