‘ആപ്പിലാകില്ല’, ലിറ്റിൽ കൈറ്റ്‌സിന്റെ 
ആപ്പുണ്ടെങ്കിൽ

ലിറ്റിൽ കൈറ്റ്‌സ്‌ ജില്ലാ ക്യാമ്പിൽ നിന്ന്


 കാസർകോട്‌  വീട്ടിൽ അപരിചിതർ ആരെങ്കിലുമെത്തിയാൽ ഉടൻ കുടുംബാംഗങ്ങൾക്ക്‌ സന്ദേശം നൽകുന്ന മൊബൈലധിഷ്ടിത സംവിധാനം, - ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനുമാകുന്ന  മൊബൈൽ ആപ് തുടങ്ങി  ഐഒടി സാധ്യതകളിലൂടെ  ലിറ്റിൽ കൈറ്റ്‌സ്‌ ജില്ലാ ക്യാമ്പിൽ കുട്ടികൾ രൂപപ്പെടുത്തിയത്‌ റോബോട്ടിക്‌സ്‌, എഐ അധിഷ്ടിത മാർഗങ്ങൾ.  പൊതവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ്  പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്‌.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കുന്ന തരത്തില്‍ സജ്ജമാക്കിയ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സമാപിച്ചു.  ജില്ലയിലെ 120യൂണിറ്റുകളിൽ നിന്നും ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും അനിമേഷൻ പ്രോഗ്രാമിങ്‌ വിഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 82 കുട്ടികൾ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറിയിൽ നടന്ന ക്യാമ്പിൽ പരിശീലനം നൽകി.  കൈറ്റ് സിഇഒ കെ അൻവർസാദത്ത് ഓൺലൈനായി ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തി. സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, 3ഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, 3ഡി അനിമേഷന്‍ എന്നിവയിലും പരിശീലമുണ്ടായി.   Read on deshabhimani.com

Related News