വായന ആഘോഷമാക്കാൻ 
1500 പുസ്‌തക ചർച്ച



 കാഞ്ഞങ്ങാട്  പുതുവർഷത്തിൽ വായനയെ ആഘോഷമാക്കി മാറ്റാൻ 1500 പുസ്തക ചർച്ചകൾ സംഘടിപ്പിക്കാനുള്ള നൂതന പദ്ധതിയുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. ‘പുതുവർഷം ,പുതുവായന - 2025’ എന്ന പേരിലാണ് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പരിപാടി നടത്തുന്നത്. യുവജനങ്ങളുടെയും മുതിർന്നവരുടെയും പുസ്തകവായനയെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട 36 പുസ്തകങ്ങളെ ആസ്പദമാക്കിയാകും ചർച്ചകൾ. താലൂക്ക് പരിധിയിലെ 230 ഗ്രന്ഥശാലകളിലും പ്രതിമാസം ചുരുങ്ങിയത് രണ്ടുവീതം പുസ്തക ചർച്ചകൾക്കാണ് അരങ്ങൊരുക്കുക. ഗ്രന്ഥശാലകൾ, പൊതു ഇടങ്ങൾ ,വീട്ടുമുറ്റങ്ങൾ, പ്രകൃതിയിടങ്ങൾ തുടങ്ങിയവ കൃതികളുടെ ചർച്ചയ്ക്കായി വേദിയാകും.റീഡിങ്‌ തിയറ്റർ ഉൾപ്പെടെയുള്ള വ്യത്യസ്ത ആവിഷ്കാരങ്ങളും പുതുവർഷം പുതുവായനയുടെ ഭാഗമായുണ്ടാകും.   Read on deshabhimani.com

Related News