അതിരില്ലാതെ പറന്ന്‌ ആഹ്ലാദകരമായ ബാല്യം

ബാലസംഘം പുറക്കാട് വില്ലേജ് കാർണിവൽ എച്ച് സലാം എംഎൽഎ കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  ബാലസംഘം രൂപീകരണത്തിന്റെ 86–-ാം വാർഷികം സംസ്ഥാന വ്യാപകമായി ആഘോഷിച്ചു. മുഴുവൻ വില്ലേജ് കേന്ദ്രത്തിലും "അതിരുകളില്ലാത്ത ലോകം  ആഹ്ലാദകരമായ ബാല്യം’ എന്ന മുദ്രാവാക്യം ഉയർത്തി കുട്ടികളുടെ കാർണിവൽ സംഘടിപ്പിച്ചു. സംസ്ഥാനത്തെ 2500 വില്ലേജ് കേന്ദ്രത്തിലാണ്‌  കാർണിവലുകൾ സംഘടിപ്പിച്ചത്‌. കാർണിവലിൽ കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കിയതിനോടൊപ്പം ശാസ്ത്ര, ചരിത്ര, പുസ്തക, ചിത്ര കോർണറുകളും, ഇ കെ നായനാരോടൊപ്പം സെൽഫി കോർണറും ഫുഡ്‌ കോർട്ടും ഒരുക്കിയിരുന്നു. ബാലസംഘം കളർകോട് മേഖല കാർണിവൽ തകഴി സ്മാരക സമിതി സെക്രട്ടറി കെ ബി  അജയകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം മനോജ്, കൺവീനർ സി കെ ചന്ദ്രമതി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ജെ വിനോദ് കുമാർ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ആലിശേരിയിലും പുന്നമടയിലും നഗരസഭാധ്യക്ഷ കെ കെ ജയമ്മയും കുതിരപ്പന്തിയിൽ കെ യു സിനിയും കളർകോട് തകഴി സ്മാരക സെക്രട്ടറി കെ ബി അജയകുമാറും മുല്ലക്കലിൽ ആരിഫ ഖാദറും ജില്ലാ കോടതിയിൽ മിമിക്രി കലാകാരൻ സജിത്ത് കലവൂരും ആശ്രമത്തിൽ ഡോ. സുനിൽ മാർക്കോസും കൊമ്മാടിയിലും തുമ്പോളിയിലും പുന്നപ്ര ജ്യോതികുമാറും കാർണിവൽ ഉദ്ഘാടനംചെയ്‌തു. മാരാരിക്കുളം  ഏരിയയിലെ വിവിധ മേഖലകളിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു. കോമളപുരത്ത്‌ -എം രാജേഷ് ഉദ്‌ഘാടനംചെയ്‌തു. അനുജ അധ്യക്ഷയായി. എ പ്രേംനാഥ്, രാജേഷ് ജോസഫ്, കെ ബി  ഷനുജ, പി രൂപേഷ്, രാജീവ് ശശിധരൻ, പി വി രമേശൻ എന്നിവർ സംസാരിച്ചു. തമ്പകച്ചുവട് -രജിമോൻ ഉദ്‌ഘാടനംചെയ്‌തു. ആർദ്ര എസ് കുമാർ അധ്യക്ഷയായി. ആർ വിജയകുമാർ, പി അനുപമ എന്നിവർ സംസാരിച്ചു. അമ്പനാകുളങ്ങരയിൽ -എം എസ് സന്തോഷ് ഉദ്‌ഘാടനംചെയ്‌തു. പി മീനാക്ഷി അധ്യക്ഷയായി. പി എസ് രഘുകുമാർ, പി സുരേഷ്, എം രാജേഷ്, ശ്യാംകുമാർ ആര്യപുരം, ജി രാജീവ്‌ എന്നിവർ സംസാരിച്ചു. മുഹമ്മയിൽ -വി ടി സദാനന്ദൻ ഉദ്‌ഘാടനംചെയ്‌തു. ഗൗരിനന്ദന അധ്യക്ഷയായി. ടി ഷാജി, കെ സലിമോൻ, ടി പി മംഗളാമ്മ, വിശാല അശോകൻ എന്നിവർ സംസാരിച്ചു.  മുഹമ്മ നോർത്തിൽ സ്വപ്‌ന ഷാബു ഉദ്‌ഘാടനംചെയ്‌തു. അമൽ ബാബു അധ്യക്ഷനായി. കെ ഡി അനിൽകുമാർ, എം എ കമൽദേവ് എന്നിവർ സംസാരിച്ചു. വളവനാട് പി ഡി ശ്രീദേവി ഉദ്‌ഘാടനംചെയ്‌തു. ദുർഗ ടിജിൻ അധ്യക്ഷയായി. വി ഡി അംബുജാക്ഷൻ, വർഷ സജീവ്, സി ജി  ഗോപകുമാർ, ഡി ഉദയപ്പൻ എന്നിവർ സംസാരിച്ചു. കലവൂരിൽ ഇന്ദിര തിലകൻ ഉദ്‌ഘാടനംചെയ്‌തു. സൗരവ് സതീഷ് അധ്യക്ഷനായി. പി തങ്കമണി, സുമ റാണി, ശിവക്കുട്ടൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ ഏരിയായിലെ 10 മേഖലാ കേന്ദ്രങ്ങളിലും ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു. എച്ച് സലാം എം എൽ എ, യുവജന കമീഷൻ അംഗം ആർ രാഹുൽ, കുഞ്ചൻ സ്മാരക സമിതി വൈസ് ചെയർമാൻ എ ഓമനക്കുട്ടൻ,  മത്സ്യതൊഴിലാളി കടാശ്വാസ കമീഷനംഗം സി ഷാംജി, കരുമാടി കുട്ടൻ സ്മാരക സമിതിയംഗം എ പി ഗുരുലാൽ, പുന്നപ്രതെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ്, വയലാർ രാമവർമ  സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്‌ കെ മോഹൻകുമാർ, വി കെ ബൈജു, സിനിമാതാരം തിരുവമ്പാടി രാജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തു.      ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ അലിയാർ എം മാക്കിയിൽ, നാടൻപാട്ട് കലാകാരൻ പുന്നപ്ര മഹാദേവൻ, ശാസ്ത്രസാഹിത്യ പ്രവർത്തകർ വി ഉപേന്ദ്രൻ, ബി അൻസാരി, എം സോമൻ, ശോഭാ ബാലൻ, എ എസ് സുദർശനൻ, എ അജയകുമാർ, പി സുരേഷ് ബാബു, ദിവ്യ രാജേന്ദ്രൻ, ആർ ബാബു, എ അരുൺലാൽ, കെ രാജീവൻ, ജെ ജിഷ്ണു, ശ്രദ്ധ ആർ പണിക്കർ, ദീപ്തി ജി പ്രകാശ് തുടങ്ങിയവർ  കേന്ദ്രങ്ങളിൽ സംസാരിച്ചു. Read on deshabhimani.com

Related News