മത്സ്യത്തൊഴിലാളി ജാഥ ഇന്ന് ജില്ലയില്‍



ചാവക്കാട് ‘കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)  ഒക്ടോബർ 16ന്    കടൽസംരക്ഷണ ശൃംഖല സംഘടിപ്പിക്കും. ഇതിന്റെ   പ്രചാരണാർഥം നടത്തുന്ന സംസ്ഥാന കാൽനട പ്രചാരണ ജാഥ ബുധനാഴ്ച ജില്ലയിൽ പ്രവേശിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ ക്യാപ്റ്റനായ ജാഥയുടെ ജില്ലയിലെ പര്യടനമാണ് ആരംഭിക്കുന്നത്. ജാഥ ശനിയാഴ്ച വരെ ജില്ലയിൽ തുടരും. രാവിലെ ഒമ്പതിന് എടക്കഴിയൂർ ബീച്ചിലാണ് ആദ്യ സ്വീകരണം.       അഞ്ചങ്ങാടി സെന്ററിൽ സമാപിക്കും. വ്യാഴാഴ്‌ച നബിദിനമായതിനാൽ ജാഥയ്‌ക്ക് അവധി നൽകും. വെള്ളിയാഴ്ച  രാവിലെ നാട്ടിക ബീച്ചിൽനിന്ന്‌ പര്യടനം ആരംഭിച്ച് കയ്‌പമംഗലത്ത് സമാപിക്കും.  ശനിയാഴ്ച  പെരിഞ്ഞനത്ത് നിന്നാരംഭിച്ച്  എറിയാട് ചേരമാൻ സെന്ററിൽ സമാപിക്കും. Read on deshabhimani.com

Related News