ഇനി വിളിപ്പുറത്തെത്തും ബ്രിഗേഡ്‌

ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ പരിശീലനം


പേരാമ്പ്ര ദുരന്തസമയങ്ങളിൽ മാത്രമല്ല, ജനങ്ങൾക്ക്‌ ആവശ്യമായ സേവനങ്ങൾ വിളിപ്പുറത്ത്‌ ലഭിക്കുന്നതിനായി ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ യൂത്ത് ബ്രിഗേഡ് വളന്റിയർമാരെ സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി പരിശീലകർക്കുള്ള ജില്ലാതല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കഴിയുന്ന 10,000 വളന്റിയർമാരെയാണ് സജ്ജമാക്കുന്നത്.  മേഖലാ കമ്മിറ്റിയുടെ കീഴിൽ 30 പേരടങ്ങുന്ന ടീമിനെയാണ് സജ്ജമാക്കുന്നത്. ഇവർക്ക് ഡിസാസ്റ്റർ മാനേജ്മെന്റിലും പ്രഥമ ശുശ്രൂഷയിലും പരിശീലനം നൽകും. മെയ് ആദ്യവാരം വളന്റിയർമാരുടെ പാസിങ് ഔട്ട് പരേഡ് നടക്കും. ചക്കിട്ടപ്പാറയിൽ മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സി ഷൈജു, കെ സുനിൽ, ടി കെ സുമേഷ്, കെ അരുൺ, കെ എം നിനു, എം എം ജിജേഷ് എന്നിവർ സംസാരിച്ചു. ബി പി ബബീഷ് സ്വാഗതവും വി കെ അമർഷാഹി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News