തൊഴിലാളികളുടെ വെയര്‍ഹൗസ്‌ മാര്‍ച്ച്

ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി വെയർഹൗസിലേക്ക് നടത്തിയ മാര്‍ച്ച് 
സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ സംസ്ഥാന വെയർഹൗസ് കോർപറേഷന്റെ പാലക്കാട്ടെ വെയർഹൗസിലെ ബിവറേജസിന്റെ ​ഗോഡൗൺ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. വെയർഹൗസിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി പി എൻ മോഹനൻ അധ്യക്ഷനായി.  കോട്ടമൈതാനത്തുനിന്നാണ് വെയർഹൗസിലേക്ക് മാർച്ച് നടത്തിയത്. എം എസ് സ്കറിയ, ബി വിജയൻ, കെ ടി ഉദയകുമാർ, എസ് ഫജറുദ്ദീൻ, കെ മനോജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News