ലൈഫ്‌ തണലിൽ 
20 കുടുംബങ്ങൾകൂടി



വൈത്തിരി ലൈഫ്‌ തണലിൽ 20 പട്ടികവർഗ കുടുംബങ്ങൾക്കുകൂടി വൈത്തിരിയിൽ വീടൊരുങ്ങി.  വൈത്തിരിയിലെ ചെമ്പട്ടി, ശ്രീപുര പൊഴുതനയിലെ മീൻചാൽ, കറുവന്തോട്‌ എന്നിവിടങ്ങളിൽ കഴിയുന്നവർക്കാണ്‌ പുനരധിവാസത്തിന്റെ ഭാഗമായി വൈത്തിരി തളിപ്പുഴ പൂക്കോട്കുന്നിൽ വീട്‌‌ നിർമിച്ചത്‌.      20 വീടുകളുടെ താക്കോൽദാന ചടങ്ങ്‌  വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്‌  എം വി വിജേഷ് ഉദ്‌ഘാടനംചെയ്‌തു.  ചടങ്ങിൽ പൊഴുതന പഞ്ചായത്ത് പ്രസിഡന്റ്‌ അനസ് റോസ്ന സ്റ്റെഫി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.  പഞ്ചായത്ത്‌  വൈസ് പ്രസിഡഡൻറ്‌ ഉഷ ജ്യോതിദാസ് അധ്യക്ഷയായി.  ഐടിഡിപി ഓഫീസർ ചെറിയാൻ, ജില്ലാ പഞ്ചായത്തംഗം എൻ സി പ്രസാദ്, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ വി ബാബു, വി ഉഷാകുമാരി, എൽസി ജോർജ്, കെ കെ തോമസ്, എൻ ഒ  ദേവസി, ഒ ജിനിഷ, വത്സല സദാനന്ദൻ, പി കെ ഇന്ദിര എന്നിവർ സംസാരിച്ചു. മണി മീൻചാൽ സ്വാഗതവും രജനീകാന്ത് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News