മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്:
ബാങ്ക് അപ്രൈസറും മകനും അറസ്റ്റിൽ



കൊടുങ്ങല്ലൂർ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിൽ ബാങ്ക് ഗോൾഡ് അപ്രൈസറും മകനും അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി മാങ്ങാട്ടുകര വീട്ടിൽ ദശരഥൻ (59), മകൻ ജിഷ്ണു പ്രസാദ് ( 27 ) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.  കനറാ ബാങ്കിന്റെ പടിഞ്ഞാറെ വെമ്പല്ലൂർ ശാഖയിലാണ് ഇവർ 5.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 23,500 രൂപ തട്ടിയെടുത്തത്. കനറാ ബാങ്ക് റീജിയണൽ ഓഫീസിലെ ഗോൾഡ് അപ്രൈസറായ ദശരഥൻ കനറാ ബാങ്ക് വെമ്പല്ലൂർ ശാഖയിൽ പകരക്കാരനായി എത്തിയ ജൂൺ ആറിനാണ്  മകൻ ജിഷ്ണു പ്രസാദ് മുക്കുപണ്ടം പണയം വെച്ചത്. ഈ മാസം നടത്തിയ ഓഡിറ്റിങ്ങിൽ ബാങ്ക് അധികൃതർക്ക്  സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.  തുടർന്ന് ബാങ്ക് മാനേജർ മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു. ദശരഥൻ ജോലി ചെയ്യുന്ന മാള, ഇരിങ്ങാലക്കുട ബ്രാഞ്ചിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News