മെയ്ക്കരുത്തില്‍ മിന്നണ്
കാസർകോട് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സ്വയംനേരിടാൻ കരുത്ത് ആർജിക്കുകയാണ് ജില്ലയിലെ ധീരം വനിതകൾ. കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ചേർന്ന് ആരംഭിച്ച 'ധീരം' പദ്ധതിയിലൂടെ 30 വനിതകളാണ് ജില്ലയിൽ കരാട്ടെ പരിശീലിക്കുന്നത്. സുരക്ഷ മാത്രമല്ല, പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസവും നേടാനും വനിതകളെ പ്രാപ്തരാക്കുന്നു. കുടുംബശ്രീ 25ാം വാർഷികപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ചെറുവത്തൂർ സിഡിഎസ് ഹാൾ, ചെമ്മനാട് സിഡിഎസ് ഹാൾ എന്നിവയാണ് ജില്ലയിലെ പരിശീലന കേന്ദ്രങ്ങൾ. ശനി, ഞായർ ദിവസങ്ങളിലായി മൂന്നു മണിക്കൂർ വീതം ഒരു വർഷത്തേക്കാണ് പരിശീലനം. ജില്ലാതല പരിശീലനം നേടുന്നവർ കുടുംബശ്രീ സംരഭക ഗ്രൂപ്പുകളായി രജിസ്റ്റർ ചെയ്യും. ഈ ഗ്രൂപ്പുകൾ വഴി കുടുംബശ്രീ പ്രവർത്തകർ, ഓക്സിലറി ഗ്രൂപ്പ്, ബാലസഭ അംഗങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് പരിശീലനം നൽകും. ഇതുവഴി വരുമാനവും ലഭിക്കും. സ്നേഹിത പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. Read on deshabhimani.com