ഹിമാലയ കമ്പനിയിൽ ധർണ നടത്തി

ഹിമാലയ സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ ഹിമാലയ മരുന്നുകമ്പനിയിൽ ജോലി ചെയ്യുന്ന സെയിൽസ് റെപ്രസന്റേറ്റീവുമാരെ മാനേജ്മെന്റ് കാരണമില്ലാതെ ജോലിയിൽനിന്ന്‌ പുറത്താക്കുകയും സംഘടനാ നേതാക്കൾക്കുനേരെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള  തൊഴിലാളിദ്രോഹനടപടികൾ എടുത്തതിനുമെനെതിരെ സമര സഹായ സമിതി ഹിമാലയ സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ  നടത്തി. പടിഞ്ഞാറേ കോട്ടയിലെ ഹിമാലയ സ്റ്റോറിനുമുന്നിൽ  സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സമരസഹായ സമിതി ചെയർമാൻ പി കെ ഷാജൻ അധ്യക്ഷനായി. എം കെ ബാലകൃഷ്ണൻ, യു സതീഷ്‌കുമാർ, എം ആർ രാജൻ, എ എം ജനാർദനൻ, സ്വർണകുമാർ, ദീപക് വിശ്വനാഥൻ, കെ ബാബു, ബി എൽ ബാബു,  സന്തോഷ്, കെ വി ഷാജു, മഹേഷ്‌കുമാർ, നാഗരാജൻ, നിധിൻ ചന്ദ്രൻ, രോഷിത്ശശി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News