പൊലീസ്‌ സ്റ്റേഷനുകളിൽ പുതിയ ജീപ്പുകൾ അനുവദിക്കണം.



തിരുവനന്തപുരം പൊലീസ് സ്റ്റേഷനുകളിൽ പുതിയ ജീപ്പുകൾ അനുവദിക്കണമെന്നും ഡ്രൈവർമാരെ നിയോഗിക്കണമെന്നും പൊലീസ്‌ അ സോസിയേഷൻ സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേ ഷനുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്നും ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കിരൺ എസ്‌ ദേവ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, കമീഷണർ ജി സ്പർജൻകുമാർ, പി ഷാജി, ആർ ഷിബുലാ ൽ, ആർ പ്രശാന്ത്‌, എ സുധീർഖാൻ, എം രേഷ്‌മ, കെ പി പ്ര വീൺ, എ എൻ സജീർ, ആർ ശ്രീകുമാർ, എസ്‌ ജി ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. പൊതുയോഗം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. ജാസി ഗിഫ്‌റ്റ്‌ അവാർഡ് സമ്മാനിച്ചു. കെ എൽ ജോൺകുട്ടി, എ നസീം, ഇ എസ്‌ ബിജുമോൻ, എസ്‌ ആർ ഷിനോദാസ്‌, വി ചന്ദ്രശേഖരൻ, ഷീൻ തറയിൽ, എസ്‌ ഷാജി തുടങ്ങിയവർ സംസാരിച്ചു.     Read on deshabhimani.com

Related News