നെയ്യാർ അണക്കെട്ടിലെ ഷട്ടർ ഉയർത്തി

നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നപ്പോൾ


കാട്ടാക്കട മഴ തുടരുന്നതിനാൽ നെയ്യാർ അണക്കെട്ടിലെ നാല്‌ ഷട്ടറും 20 സെന്റിമീറ്റർ വീതം തുറന്നു. വെള്ളി പകൽ മൂന്നിന്‌ ഷട്ടറുകൾ ആദ്യം 10 സെന്റിമീറ്റർ വീതം ഉയർത്തി. ആദ്യം രണ്ടും നാലും ഷട്ടറും പിന്നീട് ഒന്നും മൂന്നും ഷട്ടറും ഉയർത്തി. ശേഷം 4.30ന്‌ വീണ്ടും 10 സെന്റിമീറ്റർ വീതം ഉയർത്തി. ഡാമിലെ നിലവിലെ ജലനിരപ്പ്‌ 83.780 മീറ്ററാണ്‌. പരമാവധി ജലനിരപ്പ്  84.750 മീറ്ററാണ്‌.       എട്ടര മാസത്തിനുശേഷമാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. ഒഴുക്കിന്‌ തടസ്സമുണ്ടോയെന്ന്‌ അറിയാനും ഇരുകരകളിലുള്ളവർക്ക് മുൻകരുതലിനുമായാണ്‌ രണ്ടു ഘട്ടമായി തുറന്നത്. വൃഷ്ടിപ്രദേശത്തുനിന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്‌. നിലവിലെ സാഹചര്യത്തിൽ ശനി രാവിലെ വരെ ഷട്ടറുകൾ ഉയർത്തേണ്ടിവരില്ല. Read on deshabhimani.com

Related News