രണ്ടാം ദിനത്തിൽ മിന്നി 
കുട്ടിത്താരങ്ങൾ

അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ ഫുട്‌ബോൾ ജേതാക്കളായ ഇരിങ്ങാലക്കുട ടീം


തൃശൂർ റെവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് രണ്ടാംദിനത്തിൽ കുട്ടിത്താരങ്ങൾ തിളക്കമാർന്ന പ്രകടനം പുറത്തെടുത്തു. ജില്ലയിലെ വിവിധ മൈതാനങ്ങളിലായി ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, വോളിബോൾ, ഹോക്കി തുടങ്ങി മത്സരങ്ങളാണ്‌ രണ്ടാം ദിനത്തിൽ നടന്നത്‌. ഗെയിംസ്‌ ശനിയാഴ്‌ച വൈകിട്ട്‌ സമാപിക്കും.  14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ല ഒന്നാം സ്ഥാനം നേടി. കൊടുങ്ങല്ലൂർ, ചാവക്കാട്- ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളിൽ ചാലക്കുടി,  തൃശൂർ ഈസ്റ്റ്, കൊടുങ്ങല്ലൂർ ഉപജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 17 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ തൃശൂർ വെസ്റ്റ്, ചേർപ്പ്, വലപ്പാട് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  19 വയസ്സിന് താഴെയുള്ള ഫുട്ബോൾ പെൺകുട്ടികളുടെ മത്സരത്തിൽ ഇരിങ്ങാലക്കുട ചാമ്പന്മാരായി. മാള റണ്ണറപ്പും, തൃശൂർ ഈസ്റ്റ് ലൂസേഴ്‌സ്‌ വിജയികളുമായി. ഫുട്‌ബോൾ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ തൃശൂർ വെസ്റ്റ് ചാമ്പ്യന്മാരായി. തൃശൂർ ഈസ്റ്റ് റണ്ണറപ്പും, ചാവക്കാട് മൂന്നാം സ്ഥാനവും നേടി.  ഹാൻഡ് ബോർഡ് 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ ഇരിങ്ങാലക്കുട ജേതാക്കളായി. മാള രണ്ടും  തൃശൂർ വെസ്റ്റ് മൂന്നും സ്ഥാനം നേടി. പെൺകുട്ടികളിൽ മാള ജേതാക്കളായി. കുന്നംകുളം രണ്ടാം സ്ഥാനവും ചാലക്കുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 17 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ  മാള,  ഇരിങ്ങാലക്കുട, തൃശൂർ വെസ്റ്റ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.  ഹോക്കി  14 വയസ്സിന് താഴെയുള്ള ആൺകുട്ടികളിൽ  കുന്നംകുളം, ഇരിങ്ങാലക്കുട,  തൃശൂർ വെസ്റ്റ് ആദ്യ മൂന്ന്‌ സ്ഥാനങ്ങളിൽ എത്തി.  പെൺകുട്ടികളിൽ ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂർ ഈസ്റ്റ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. 17 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ ഇരിങ്ങാലക്കുട, കുന്നംകുളം, കൊടുങ്ങല്ലൂർ ഉപജില്ലകളും, 17 വയസ്സിന് താഴെയുള്ള പെൺകുട്ടികളിൽ ചേർപ്പ്, ഇരിങ്ങാലക്കുട, തൃശൂർ ഈസ്റ്റ് ഉപജില്ലകളും ആദ്യ മൂന്ന്‌ സ്ഥാനങ്ങളിൽ എത്തി. Read on deshabhimani.com

Related News