പൊന്മുടിക്ക്‌ പുതുവത്സര സമ്മാനമായി റസ്റ്റ് ഹൗസും കഫ്റ്റേരിയയും

പൊന്മുടിയിലെ കഫ്റ്റേരിയ


വെഞ്ഞാറമൂട് നവീകരിച്ച ക്യാമ്പ് ഷെഡും (റസ്റ്റ് ഹൗസ്) പുതിയ കഫ്റ്റേരിയയുമായി പുതുവർഷത്തിൽ പൊന്മുടി പുതുമോടിയിൽ. 78 ലക്ഷം രൂപ ചെലവിട്ടാണ് റസ്റ്റ് ഹൗസ് മന്ദിരം പുതുക്കിയത്. നവീകരിച്ച 5 റൂമുകളിലൊന്ന്‌ എസിയാണ്. ഇതിനുസമീപമാണ്‌ കഫ്റ്റേരിയ. 31ന് വൈകിട്ട് 3.30ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും.  കൂടാതെ പുതുതായി നിർമിക്കുന്ന റസ്റ്റ് ഹൗസിനായി 5 കോടി രൂപയുടെ ഭരണാനുമതിയും സർക്കാരിൽനിന്ന് ലഭിച്ചിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻ കൂടി പൂർത്തിയാകുന്നതോടെ ഇതിന്റെയും ടെണ്ടർ നടപടികളാരംഭിക്കും. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അപ്പർ സാനിട്ടോറിയത്തിൽ 15 കോടിയോളം രൂപ ചെലവിട്ട്‌ ഗസ്റ്റ് ഹൗസിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ഫർണിഷിങ്‌ പ്രവൃത്തികൂടി പൂർത്തിയാക്കുന്നതോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.  മണ്ഡലത്തിലെ വെഞ്ഞാറമൂട്ടിൽ 2.60 കോടി ചെലവിട്ട് നിർമാണം നടത്തുന്ന  റസ്റ്റ് ഹൗസ് മന്ദിരത്തിന്റെ ബാക്കി പ്രവൃത്തികൾക്കായി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെണ്ടർ പൂർത്തിയാക്കിയിട്ടുണ്ട്. അതിന്റെ നിർമാണവും പുതുവർഷത്തോടെ ആരംഭിക്കുമെന്ന് ഡി- കെ മുരളി എംഎൽഎ അറിയിച്ചു. പാലോടുള്ള വിശ്രമ മന്ദിരത്തിന്റെ അറ്റകുറ്റപ്പണികളും പൊതുമരാമത്ത് വകുപ്പ് മുഖേന പൂർത്തിയാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News