ജലനടത്തവുമായി ആര്യങ്കോട് പഞ്ചായത്ത്
വെള്ളറട സംസ്ഥാന സർക്കാരിന്റെ ജലമിഷൻ പദ്ധതിയായ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ആര്യങ്കോട് പഞ്ചായത്ത് അമ്പലപ്പാറ തോടിൽ നടത്തിയ ജലനടത്തം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ എസ് ജീവൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സിമി, ശശികല തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com