പൊലീസ് പെൻഷൻ അസോസിയേഷൻ ജില്ലാ സമ്മേളനം
പാലക്കാട് കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം നൂർമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ കെ ജോസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ രാജൻ, എം ശിവകുമാർ, കെ സി ജയകുമാർ, സി ബാലകൃഷ്ണൻ, കുമാരൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ രാധാകൃഷ്ണൻ സ്വാഗതവും ടി കുഞ്ചു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി ശാന്തകുമാർ (പ്രസിഡന്റ്), കെ ടി രാമദാസ് (സെക്രട്ടറി). Read on deshabhimani.com