ടിവി കണ്ടിരുന്ന കുട്ടിയെ വീട്ടിൽക്കയറി നായ കടിച്ചു
ആറന്മുള വീട്ടിനുള്ളിൽ ടിവി കണ്ട് ഇരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. കോട്ട പടിഞ്ഞാറ് വേലൂർ കുഴിയിൽ പ്രദീപിന്റെ മകൾ ഒന്നാംക്ലാസ് വിദ്യാർഥി ദേവികയെയാണ് തെരുവ് നായ വീട്ടിനുള്ളില്‍ കയറി കടിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ തുറന്നിട്ട മുൻവാതിലിൽ കൂടി അകത്തു കയറിയ നായ കുട്ടിയെ കടിക്കുകയായിരുന്നു. താടിക്കും ചുണ്ടിലുമാണ് കടിയേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ എത്തിയപ്പോഴേക്കും നായ ഓടി പോകുന്നതാണ് കണ്ടത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. Read on deshabhimani.com