ലാബ് അസിസ്റ്റന്റുമാരുടെ ടെസ്റ്റ് സംവിധാനം ഒഴിവാക്കണം
പാലക്കാട് ലാബ് അസിസ്റ്റന്റുമാരുടെ ടെസ്റ്റ് സംവിധാനം പൂർണമായും ഒഴിവാക്കി ഇൻ സർവീസ് കോഴ്സ് നടത്തണമെന്ന് കേരള ഹയർസെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് നബീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഷൈൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുമേഷ് പി നായർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ അഖിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പോൾ ഷൈൻ ബോസ് (പ്രസിഡന്റ്), വി ആർ കൃഷ്ണകുമാർ, കെ പി സലീം (വൈസ് പ്രസിഡന്റ്), സുമേഷ് പി നായർ (ജനറൽ സെക്രട്ടറി), ആർ അനൂപ്, പി പി ശിഹാബ് (ജോയിന്റ് സെക്രട്ടറി), എ കെ ഷമീന (ട്രഷറർ). Read on deshabhimani.com