ബൃന്ദ കാരാട്ടും എം എ ബേബിയും ഇന്ന് ജില്ലയിൽ
കണ്ണൂർ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും എം എ ബേബിയും വ്യാഴാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ബൃന്ദ കാരാട്ട് പകൽ മൂന്നിന് പൊന്ന്യം പറാങ്കുന്നിൽ ഇ കെ നായനാർ സ്‌മാരക മന്ദിരവും വൈകിട്ട് അഞ്ചിന് കല്യാശേരിയിൽ ഇ കെ നായനാർ അനുസ്‌മരണ റാലിയും ഉദ്‌ഘാടനം ചെയ്യും. എം എ ബേബി വൈകിട്ട് നാലിന് പയ്യന്നൂർ ഇ എം എസ് പഠനഗവേഷണ കേന്ദ്രത്തിൽ ‘വർഗീയ രാഷ്ട്രീയം ചരിത്രവും വർത്തമാനവും’ പ്രഭാഷണവും പുസ്‌തകപ്രകാശനവും നിർവഹിക്കും. അഞ്ചിന് അന്നൂർ പീപ്പിൾസ് ആർട്‌സ് ക്ലബ് അമ്പതാം വാർഷികവും ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com