സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കരുത്
കൽപ്പറ്റ സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കെഎസ്‌കെടിയു കൽപ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രമാണ് 1600രൂപ സാമൂഹ്യ സുരക്ഷ പെൻഷൻ നൽകിവരുന്നത്. ഇതിൽ കേന്ദ്ര വിഹിതമായുള്ള 300 രൂപ നേരിട്ട് നൽകില്ലെന്നും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട് പെൻഷൻ തന്നെ നിഷേധിക്കുന്നതിനുള്ള ഗൂഢ നീക്കമാണ്. കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വിരമിക്കൽ ആനുകൂല്യം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി സി നൗഷാദ് നഗറിൽ (എൻഎംഡിസി ഹാൾ) കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ഇ എ രാജപ്പൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി ബാവ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ എസ് ദ്വരരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, സീത ബാലൻ, കെ ഷമീർ, ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ പൗലോസ്, ജില്ലാ ട്രഷറർ എം ഡി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി കെ അബു സ്വാഗതവും ജനറൽ കൺവീനർ ഇ കെ ബിജുജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി വി മാത്യു (പ്രസിഡന്റ്), പി ടി മൻസൂർ, ബീന രതീഷ്(വൈസ് പ്രസിഡന്റുമാർ), വി ബാവ (സെക്രട്ടറി), ഇ കെ ബിജുജൻ, സഫിയ(ജോയിന്റ് സെക്രട്ടറിമാർ), ഇ എ രാജപ്പൻ (ട്രഷറർ). Read on deshabhimani.com