എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

എഫ് എസ് ഇ ടി ഒ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം എൻ ജി ഒ യൂണിയൻ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന ആർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ  കേന്ദ്ര സർക്കാരിന്റെ  തെറ്റായ നയങ്ങൾക്കെതിരെ എഫ്എസ്ഇടിഒ പ്രതിഷേധം സംഘടിപ്പിച്ചു.  ഇന്ധനവിലവർധന, എയർഇന്ത്യ വിൽപ്പന, വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണം തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയത്.  എൻജിഒ യൂണിയൻ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്  അർച്ചന ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് എസ് സതീഷ്‌കുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ എസ് സുരേഷ് , ചിറയിൻകീഴ് ഏരിയ സെക്രട്ടറി യു അനു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News